കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആയി വി.വി.ഭാസ്ക്കരന്‍ ചുമതലയേറ്റു
കാഞ്ഞങ്ങാട്: വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ – ഡിഇഒ ആയി വി.വി.ഭാസ്കരന് ചുമതലയേറ്റു. കോട്ടയം ജില്ലയിലെ പാല ഡിഇഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ്, അട്ടേങ്ങാനം ജിഎച്ച്എസ്, ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീമേനി പെട്ടിക്കുണ്ട് സ്വദേശിയാണ്. നിലവില്‍ മാവുങ്കാലിലാണ് താമസം.