തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി: കാലൊടിഞ്ഞു, ശരീരത്തില്‍ ബ്ലെയ്ഡ്കൊണ്ടുള്ള മുറിവ്
കോഴിക്കോട്: ഒരു സംഘം ആളുകള്‍
കഴിഞ്ഞ ദിവസം തോക്കുചൂണ്ടി തട്ടികൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തു നിന്നാണ് കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അഷ്റഫിന്റെ ഒരു കാല് ഒടിഞ്ഞ നിലയിലാണ്. ബ്ലെയ്ഡ് ഉപയോഗിച്ച് അഷ്റഫിന്റെ ശരീരത്തില്‍ മുറിവുകളേല്‍പ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ക്യാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഷ്റഫ്.
അഞ്ച് പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച പുലര്‍ച്ചയോടെ വീട്ടിലെത്തി തോക്കുചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടികൊണ്ടുപോകുകയായിരുന്നു.