മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡണ്ടുമായപി.കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി നിര്യാതനായി
നീലേശ്വരം:മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും നീലേശ്വരത്തെ വ്യാപാരിയുമായ പി.കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി (82) നിര്യാതനായി. തൈക്കടപ്പുറം ജമാഅത്ത് പ്രസിഡണ്ട്, നീലേശ്വരം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് നിലേശ്വരം നഗരസഭ ട്രഷറര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭാര്യ: ടി.കെ. നഫീസത്ത് ഹജ്ജുമ്മ. മക്കള്‍: കുഞ്ഞബ്ദുള്ള, നിസാര്‍ (രണ്ടു പേരും അബുദാബി),മുഹമ്മദ് (വ്യാപാരി നീലേശ്വരം), ഷരീഫ, അഫ്സത്ത്, സീനത്ത്. മരുമക്കള്‍: മുസ്തഫ (വ്യാപാരി നീലേശ്വരം), അബ്ദുള്‍ കരീം മാവിലാടം, അബ്ദുള്‍ റസാക് കുവൈത്ത്