ദുബായ് : ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു. 36, 37 വയസ്സുള്ള രണ്ട് എമിറാത്തി യുവാക്കള്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കേസില്‍ പാക്ക് സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ കൂടെ പിടികൂടാനുണ്ട്. 2019 മേയില്‍ ബനിയാസില്‍ ഇന്ത്യക്കാരന് ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുവച്ചായിരുന്നു തട്ടിപ്പ്. അബുദാബിയിലെ ഒരു വില്ലയിലേക്ക് തട്ടിക്കൊണ്ടുപോയി 1.7 ദശലക്ഷം ദിര്‍ഹ ( ഏതാണ്ട് മൂന്നു കോടിയില്‍ അധികം രൂപ)മാണ് പ്രതികള്‍ തട്ടിയെടുത്തത്.
ഇന്ത്യക്കാരന്റെ സുഹൃത്ത് സംഭവം അറിഞ്ഞ ഉടന്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ശേഷം പണം കവര്‍ന്ന് സംഘം തിരികെ വരുമ്പോള്‍ തന്നെ ദുബായ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികൾ വലയിലാക്കിയത്. രണ്ടാമത്തെ പ്രതിയുടെ കൈവശം ഇയാളുടെ പണത്തിന്റെ വീതമുണ്ടായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നു. പാക്ക് സ്വദേശിയാണ് പണത്തെ കുറിച്ചുള്ള വിവരം നല്‍കിയതെന്നും, തട്ടിയെടുത്ത പണം തുല്യമായി വീതിക്കാനായിരുന്നു തീരുമാനമെന്നും സ്വദേശികളായ പ്രതികള്‍ പറയുന്നത്.