കാഞ്ഞങ്ങാട് റോട്ടറി എന്റോസള്ഫാന് ദുരിത ബാധിതര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റോട്ടറി കാറടുക്ക പഞ്ചായത്തിൽ എന്റോസൾഫാൻ ദുരിത ബാധിതർക്കുള്ള ധനസഹായവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഒരാൾക്ക് 10,000 രൂപ വെച്ച് പത്ത് പേർക്കും , ഒരാൾക്ക് 800 രൂപയ്ക്കുള്ള ഭക്ഷണ കിറ്റും മാണ് വിതരണം ചെയ്തത്
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.
സഹായ ധന വിതരണവും കിറ്റ് വിതരണവും ഡോ.രാഘവേന്ദ്ര പ്രസാദ് (ഡയറക്ടർ, കുഞ്ഞങ്ങാട് റോട്ടറി സർവ്വീസ് പ്രോജക്ട് ) ചെയ്തു, റോട്ടറി പ്രസിഡണ്ട് സന്ദീപ് ജോസ് അധ്യക്ഷനായി,
റോട്ടറി കമ്മ്യൂണിറ്റി പ്രോജക്റ്റ് സർവ്വീസ് ചെയർമാൻ എം.എസ്.പ്രദീപ്, റോട്ടറി നിയുക്ത പ്രസിഡണ്ട് കെ.കെ. സെവിച്ചൻ. റോട്ടറി സെക്രട്ടറി മനോജ് കുമാർ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനനി, രവീശ തന്ത്രി, വി.വി.ഹരീഷ്, ബി.ഗിരീഷ് നായക്, എം. രത്നാകര (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ), മുഹമ്മദ് നാസർ ( ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ). സന്തോഷ് (വാർഡ് മെമ്പർ ) രമ്യ (സ്റ്റാഫ് നേഴ്സ് ), എ.കെ. അബ്ദുൾ റഹ് മാൻ (മെമ്പർ പഞ്ചായത്ത്), എന്നിവർ സംസാരിച്ചു