‘കോവിഡിനും സികയ്ക്കും പിന്നാലെ സംസ്ഥാനത്ത് ആന്ത്രാക്സും ; ആനക്കട്ടിയില്‍ രക്തമൊലിച്ച നിലയില്‍ കാട്ടാനയുടെ ജഡം; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തില്‍ ആന്ത്രാക്സും.
പാലക്കാട്- കോയമ്പത്തൂര്‍ വന അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആന്ത്രാക്സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കേരളത്തിന്റെ വനമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം.