തലയില്‍ അലുമിനിയം പാത്രം കുടുങ്ങിയ ഒന്നര വയസുകാരനെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
തൃക്കരിപ്പൂര്‍: കളിക്കുന്നതിനിടയില്‍ തലയില്‍ അലുമിനിയം പാത്രം കുടുങ്ങിയ ഒന്നര വയസുകാരനെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വയലോടിയിലെ പ്രവീണ വേണു ദമ്പതികളുടെ മകന് അഹല്യാനെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷനിത്തിച്ചതിന് ശേഷം അഗ്നിശമന സേനാംഗങ്ങള്‍ പാത്രം മുറിച്ചുമാറ്റുകയായിരുന്നു. എസ് എഫ് ആര് ഒ പ്രേമന് നേതൃത്വം നല്കി