നാല് ഭാഷകളിൽ ‘ബനേർഘട്ട’ എത്തുന്നു; ജൂലായ് 25ന് ആമസോൺ പ്രൈമിൽ
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ബനേർഘട്ട’. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂലൈ 25ന് റിലീസ് ചെയ്യും. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു. എഡിറ്റർ: പരീക്ഷിത്ത്, പി.ആർ.ഒ:പി.ശിവപ്രസാദ്.