കൊച്ചിയില്‍ 25 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ടാന്‍സാനിയ പൗരന് അറസ്റ്റില്‍
കൊച്ചി: രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ടാന്‍സാനിയ സ്വദേശി കൊച്ചിയില്‍ പിടിയില്‍. 4.5 കിേലാ ലഹരിമരുന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡി.ആര്.ഐ പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ടാന്‍സാനിയന്‍ പൗരന് അഷ്റഫ് സാഫി നെടുമ്പാശേരിയില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡി.ആര്.ഐ ഇയാളുടെ ബാഗ് പരിശോധിച്ചതും ലഹരിമരുന്ന് പിടികൂടിയതും. ടാന്‍സാനിയയില്‍ നിന്ന് ദുബായില്‍ എത്തിയ ശേഷമാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്.
കേരളത്തില്‍ ആര്‍ക്കെങ്കിലും വിതരണത്തിന് എത്തിച്ചതാണോ ഈ ഹെറോയിനെന്ന് അന്വേഷിച്ചുവരികയാണ്.