റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരന് കൂടി മരിച്ചു. ജാര്‍ഖണ്ഡില്‍ ലത്തേഹര്‍ ജില്ലയില്‍ ജവാന് ശഭു പ്രസാദാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. വീരമൃത്യു വരിച്ചവരില്‍ ഒരാള്‍ സബ് ഇന്‍സ്പെക്ടറാണ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തില്‍ പോകുകയായിരുന്ന പോലീസുകാര്‍ക്കു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.