കനത്ത മഴയിൽ സെൽഫി ; ആറു പേർക്ക് മിന്നലേറ്റ് ദാരുണാന്ത്യം ; നിരവധി പേർക്ക് പരുക്ക്
ജയ്പുര്‍: കനത്ത മഴയിൽ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ ആറു പേർക്ക് മിന്നലേറ്റ് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇടിമിന്നലിനെ തുടര്‍ന്ന് വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല. നിരവധി ആളുകൾ ഈ സമയം അവിടെ കൂടിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹലോത്ത് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.