തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
കാഞ്ഞങ്ങാട് : വീട്ടിനകത്ത് കയറിയില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയപ്പോൾ ,ആളുകള്‍ കാണ്‍കെ കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ഞായരാഴ്ച വൈകുന്നേരം മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന് അജു എന്ന അജയനാണ് (42 ) ആത്മഹത്യ ചെയ്തത്. വീട്ടില്‍ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തു കയായിരുന്നു.നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേ ക്കെന്നു പറഞ്ഞു വീടിനു പിറകിലെ ആൾ മറയില്ലാത കിണറിലേക്ക് ഓടി ചെന്നു എടുത്തു ചാടുകയായിരുന്നു. കണ്ടു നിന്ന യുവാക്കള്‍ കൂടെ ചാടിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. നിറയെ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കള്‍: അര്ജുന്, അതുല്യ. സഹോദരങ്ങള്‍: അനിത, അജിത, പരേതനായ അനില്‍