കേന്ദ്ര സർവ്വകലാശാല പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുധത്തിൽ മൂന്നാം റാങ്ക് സ്വന്തമാക്കി കാസർകോട്ടെ അയ്ഷ ഷബ്ന
കാസർകോട്: കേന്ദ്ര സർവ്വകലാശാല കേരളക്ക് കീഴിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻ്റ് പോളിസി സ്റ്റഡീസ് വിഭാഗം 2019-21 വർഷത്തെ മാസ്റ്റർ ബിരുധ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി കാസർകോട്ടെ അയ്ഷ ശബ്ന. കാസർകോട് ഫോർട്ട് റോഡിലെ എ.എ അബ്ദുല്ല കുഞ്ഞിയുടെയും ഹഫ്സ കരിപ്പൊടിയുടെയും മകളാണ് അയ്ഷ ശബ്ന.
കാസർകോട് ഗവ: കോളജിലായിരുന്നു ബിരുധ പഠനം. തളങ്കര ദഖീറത്ത് സ്കൂൾ, തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ പ്ലസ്ടു പഠനങ്ങൾ. നേരത്തേ തൻബീഹുൽ ഇസ്ലാം സ്കൂളിലെ ടോപ്പർ സ്റ്റുഡൻറ് കൂടിയായിരുന്നു