മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്കിയ എന്‍സിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും താനറിഞ്ഞല്ല ഈ നീക്കമെന്നും ശരദ് പവാര്‍ ട്വീറ്റ് ചെയ്തു. അജിത് പവാറിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും പവാര്‍ പറഞ്ഞു.
നിലവിലെ തീരുമാനം എന്‍സിപിയുടേതല്ലെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പറഞ്ഞു. നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരയായിരുന്നു. എന്നാല്‍, എന്നാല്‍, വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്ക്കൊടുവിലാണ് എന്‍സിപി ബിജെപിക്ക് പിന്തുണ നല്കാന് തീരുമാനിക്കുകയായിരുന്നു.