കാലിക്കറ്റ് സര്വകലാശാലയിലെവിദ്യാര്ഥിനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശം; അധ്യാപകന് സസ്പെന്ഷന്
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലിഷ് പഠന വകുപ്പിലെ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ അധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍വകലാശാല റജിസ്ട്രാര്‍ പൊലീസിലും പരാതി നല്കി.
ലൈംഗികച്ചുവയോടെ അധ്യാപകന് സന്ദേശങ്ങള്‍ അയച്ചെന്ന തെളിവു സഹിതമുള്ള വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഒരു വിദ്യാര്‍ഥിനിയാണ് പരാതിക്കാരി എങ്കിലും എട്ടു വിദ്യാര്‍ഥികള്‍ കൂടി അധ്യാപകനെതിരെ എത്തിയിട്ടുണ്ട്. ഹാരിസിനെതിരെ വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും വിദ്യാര്‍ഥിനി നല്കിയ പരാതി ഇന്റേണല്‍ കംപ്ലെയ്ന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഡ് ചെയ്യാനുള്ള റജിസ്ട്രാറുടെ തീരുമാനം.
വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്നിന്നുണ്ടെന്നു പരാതിയില്‍ പറയുന്നു. ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.