ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന് ജൂലൈ 14 മുതല്‍
കാസര്‍കോട്:ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന് ജൂലൈ 14 ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .രാജന് കെ ആര് അറിയിച്ചു .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറല്‍ ആശുപത്രി, ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികള്‍ , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് .ജില്ലയിലെ ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാകുന്നത് വരെയുള്ള എല്ലാ ബുധനാഴ്ചകളിലും ഇവര്‍ക്ക് വാക്സിനേഷന് നല്‍കും.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ /അങ്കണവാടി വര്‍ക്കര്‍മാരെ/ ആശാപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം .വാക്സിനേഷന് കേന്ദ്രം ,വാക്സിനേഷന് സമയം എന്നിവ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ /അങ്കണവാടി വര്‍ക്കര്‍മാര്‍/ആശ പ്രവര്‍ത്തകര്‍ അറിയിക്കുന്നതാണ്.പ്രസവത്തോട് അടുത്ത് നില്ക്കുന്ന ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കും .ഗര്‍ഭിണികള്‍ക്ക് വാക്സിനേഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗൈനക്കോളജിസ്റ്റുമാര്‍,ആരോഗ്യ സ്ഥാപന മേധാവികള്‍,പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍മാര്‍ ,പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078026, 9061076590നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് .