ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പഠനം നിര്‍ത്തലാക്കിയത്
പുനരാരംഭിക്കണം
പാലക്കുന്ന്:പാലക്കുന്ന് : ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സഹ സ്ഥാപനങ്ങളിൽ വിദൂര വിദ്യാഭ്യാസ പഠനം നിർത്തലാക്കിയത് പുനരാരംഭിക്കണമെന്ന് വിദ്യാർത്ഥികൾ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യ്ക്ക് നിവേദനം നൽകി.
കാസർകോട് ചാപ്റ്റർ പ്രതിനിധികളായ ഉമ്മർ കോട്ടിക്കുളം, സുഹൈൽ മുണ്ടക്കൈ, വാരിസ് കൂവത്തൊട്ടി, ശാദുലി പള്ളിപ്പുഴ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്