ഉദുമയിൽ വാർഡ്തല കുത്തിവെപ്പിന് തുടക്കമിട്ടു
ഉദുമ : പഞ്ചായത്തിൽ വാർഡ്തല കോവിഡ് വാക്സിൻ കുത്തിവെപ്പിന് ഒന്നാം വാർഡിൽ തുടക്കമിട്ടു. രണ്ടാം ഡോസ് അടക്കം 254 പേർക്ക് കോവിഷീൽഡ് കുത്തിവെപ്പ് നൽകി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു. ജാഗ്രത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മെഡിക്കൽ ടീം, ആശ വർക്കർമാർ, അംഗനവാടി അധ്യാപികമാർ, മാഷ് ടീം
എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച രണ്ടാം വാർഡിലും തുടർന്ന് വാക്സിൻ ലഭ്യതയനുസരിച്ച് മറ്റു വാർഡുകളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ്
പി. ലക്ഷ്മി അറിയിച്ചു.