കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് രാജഗോപാലന്‍ എം എൽ എ യ്ക്ക് നിവേദനം നൽകി
കാസർകോട് : ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും വെള്ളം, വൈദ്യുതി ചാർജ്, ജി എസ് ടി , മുൻസിപ്പൽ ടാക്സ് . പഞ്ചായത്ത് ടാക്സ് . എന്നിവ കൊവിഡ് കാലയളവിൽ ഒഴിവാക്കി തരണമെന്നും ബാങ്ക് വായ്പക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും കോവിഡ് കാലത്തെ വാടക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് തെക്കന്‍ മേഖലാ യൂനിറ്റുകള്‍ രാജഗോപാലന്‍ എം എൽ എ യ്ക്ക് നിവേദനം നല്കി. ജില്ലാവര്‍ക്കിങ്ങ് പ്രസിഡണ്ട് വിജയന് തൃക്കരിപ്പൂര്‍ നീലേശ്വരം യൂനിറ്റ് സെക്രട്ടറി രഘുവീര്‍ പെെ തൃക്കരിപ്പൂര്‍ യൂനിറ്റ് പ്രസിഡണ്ട് റഫീക്ബെെത്താന് തൃക്കരിപ്പൂര്‍ യൂനിറ്റ് വര്‍ക്കിങ്ങ് പ്രസിഡണ്ട് ജലീല്‍ ഉടുമ്പുന്തല ചെറുവത്തൂര്‍ യൂനിറ്റ് നേതാക്കളായ അസെെനാര്,ഹാരീസ് എന്നിവര്‍ സംബന്ധിച്ചു