തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയാണ് ലോക്ഡൗണ്‍ വീണ്ടും നീട്ടി സര്‍ക്കാര്‍ ഉത്തരവ്. കടകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കി. രാത്രി 9 മണി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
റസ്റ്റോറന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, വഴിയോര ഭക്ഷണ ശാലകള്‍ എന്നിവ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ 50% ഉപഭോക്താക്കളെ കടയില്‍ ഉണ്ടാകാന്‍ പാടുള്ളു.
വെള്ളിയാഴ്ച തമിഴ്നാട്ടില്‍ 3,039 കോവിഡ് കേസുകളും 69 മരണവുമാണ് സ്ഥിരീകരിച്ചത്. ഇതുവരെ തമിഴ്നാട്ടില്‍ 25. 13 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.