തേക്ക് ഇലയിൽ മുദ്രാവാക്യമെഴുതി പ്രതിഷേധ സമരം വേറിട്ടതാക്കി.
പൂച്ചക്കാട് : പെട്രോൾ-ഡീസൽ പാചകവാതക വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് UDF നടത്തുന്ന ”കുടുംബ സത്യാഗ്രഹത്തിൽ ” പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് ലെയ്സൺ കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാടും കുടുംബവും പങ്കുചേർന്നു. സുകുമാരനോടൊപ്പം ഭാര്യ നിഷിതയും മക്കളായ സായന്തും സൗഗന്ധും സഹോദരൻ വിജയൻ മൊട്ടംചിറയും ഭാര്യ ബിന്ദുവും പങ്കെടുത്തു. സ്വന്തമായി ഉപയോഗിക്കുന്ന സ്ക്കൂട്ടിയും, ഗ്യാസ് സിലിണ്ടറും സത്യാഗ്രഹത്തിന്റെ ഭാഗമായി.