മഹാ ചതിയിലൂ ടെ മഹാരാഷ്ട്രയിൽ ബിജെപി പവാർ സർക്കാർ
എൻ സി പി പിളരും ,നടന്നത് ബ്ലാക്ക് മെയിൽ രാഷ്ട്രീയം .കോൺഗ്രസ് നടുങ്ങി ശിവസേനയുടെ പല്ലു കൊഴിഞ്ഞു
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്‍സിപി ബിജെപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാവും.അല്പം സമയം മുമ്പ് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. സര്‍ക്കാര്‍ അധികാരമേറ്റതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു.
എന്‍സിപി പിളര്‍ന്നുവെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും എന്‍സിപി,കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന് തീരുമാനിച്ചതും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുവാനും തീരുമാനമായതായിരുന്നു. അതാണ് ഇന്ന് അട്ടിമറിക്കപ്പെട്ടത്.
ബിജെപി എന്‍സിപി സഖ്യസര്‍ക്കാരിനെ പ്രധാനമന്ത്രി മോഡി അനുമോദിച്ചു.പുതിയ നീക്കങ്ങളില്‍ കോണ്‍ഗ്രസ് അമ്പരന്നു. എന്‍സിപി ചര്‍ച്ചയില്‍നിന്ന് പിന്നോട്ട് പോയത് ചതിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് മഹാ വികാസ് അഘാഡി എന്ന പേരില്‍ സഖ്യം രൂപീകരിക്കാനും ശനിയാഴ്ച വീണ്ടും യോഗം ചേരാനും തീരുമാനിച്ചത്. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപമായതായും . അറിയിച്ചിരുന്നു. യോ?ഗത്തില്‍ ശരദ് പവാര്‍ , ഉദ്ധവ് താക്കറേ, ഏകനാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവത്ത് (ശിവസേന), അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, പൃഥ്വിരാജ് ചവാന്, ബാലസാഹിബ് തൊറാത് (കോണ്‍ഗ്രസ്), പ്രഫുല്‍ പട്ടേല്‍, ജയന്ത് പട്ടീല്‍, അജിത് പവാര്‍ (എന്‍സിപി) എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ തീരുമാനങ്ങളാണ് ഇന്ന് അട്ടിമറിക്കപ്പെട്ടത്.