സികയില്‍ ആശ്വാസം; പരിശോധനയ്ക്കയച്ച 17 സാംപിളുകളും നെഗറ്റീവ്; അതിര്‍ത്തിയില്‍ ജാഗ്രതയുമായി കര്‍ണാടക
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച സിക വൈറസ് ബാധയില്‍ ആശ്വാസം. കഴിഞ്ഞ ദിവസം പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ 14 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചിരുന്നു.
സിക ബാധിത മേഖല കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും. രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ കൈമാറും. സംസ്ഥാനത്ത് സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ്
അതിനിടെ, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ കര്‍ണാടക സര്‍ക്കാരും ജാഗ്രത നിര്‍ദേശം നല്കി. മഴക്കാലമായതോടെ സിക വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ ഇടയുണ്ടെന്നു ആരോഗ്യ കമ്മീഷണര്‍ ത്രിലോക് ചന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു.