ഇന്ധന, പാചകവാതക വില വര്‍ധനവിനെതിരെ യുഡിഎഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം
കാഞ്ഞങ്ങാട്:പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബസത്യഗ്രഹ പ്രതിഷേധം നടന്നു.. രാവിലെ 10 മണി മുതൽ 11 മണി വരെ നടന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ പങ്കെടുത്തു.. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേർന്നു.
കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിലെ വസതിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളത്തെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറത്തെ വസതിയിലും ഉമ്മൻചാണ്ടി പുതുപ്പളളിയിലെ വസതിയിലും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും സത്യഗ്രഹത്തിൽ പങ്കെടുത്തു..
യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ജഗതിയിലെ വസതിയിലും മറ്റ് യുഡിഎഫ് എം.പി മാരും എം.എൽ.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തിൽ പങ്കുചേർന്നു.. ‘പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങൾ സത്യഗ്രഹത്തിൽ പങ്കെടുത്തത്