മടിക്കൈ ബാങ്ക് ജീവനക്കാരനായിരുന്ന വി.ബാലകൃഷ്ണൻ നിര്യാതനായി
മടിക്കൈ: മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് മുൻ അസിസ്റ്റൻ്റ് സെട്ടറിയും 1986 ൽ തൊഴിലില്ലായ്മക്കെതിരെയുള്ള ഡി
എഫ്ഐ വഴി തടയൽ സമരത്തിൻ പങ്കെടുത്ത് കാസർകോട് നിന്ന് പൊലിസ് വെ
ടിയേറ്റ് ദീർഘനാൾ ചികിത്സയിലുമായിരുന്ന മടിക്കൈ മൈത്തsത്തെ വി ബാലകൃഷ്ണൻ (60) നിര്യാതനായി. ഡിവൈഎഫ്ഐ യുടെയും പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു. 1986 ആഗസ്റ്റ് 8 ന് ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ കാസർകോട് നടന്ന ഐതിഹാസികമായ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്ത് പൊലീസ് വെടിവെയ്പ്പിൽ ഇടത് നെഞ്ചിൽ വെടിയേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദീർഘകാലം ചികിൽസയിലായിരുന്നു. ദീർഘകാലം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായും കെസിഇയു നീലേശ്വരം ഏരിയാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. ഭാര്യ: ഗീത. മക്കൾ: അരുൺകുമാർ (മർച്ചൻ്റ് നേവി), ഡോ.അശ്വതി. മരുമക്കൾ: അഞ്ജലി (കിഴക്കുംകര ), ഡോ.രാജേഷ് (കൊല്ലം).സഹോദരങ്ങൾ: സരോജനി, ചിണ്ടൻകുഞ്ഞി, പരേതനായ കുഞ്ഞിരാമൻ.