ചേര്‍ത്തുപിടിക്കാം…. ഈ ചിത്രപ്രതിഭയുടെ സ്വപ്നത്തിന് നിറം പകരാം
കാഞ്ഞങ്ങാട്:കുഞ്ഞു കൈകൾ കൊണ്ട് വരച്ചു തീർത്തത് വലിയ വർണലോകമായിരുന്നു. കുഞ്ഞു മനസ്സിൽ വിരിഞ്ഞതത്രയും നന്മയായിരുന്നു. നിറവും നന്മയും ബാക്കിയാക്കി 15-ാം വയസിൽ അവൻ ഈ ലോകത്തോടു യാത്ര പറഞ്ഞു. കാഞ്ഞങ്ങാട്ടെ അതുല്യ പ്രതിഭ ആദിത്യൻ. ദുർഗാ സ്കൂൾ പത്താം തരം വിദ്യാർഥി.
നാട്ടിൻപുറത്തെ ക്ലബുകൾ മുതൽ സംസ്ഥാന ഗവർണർ വരെ അവനെ ചേർത്തു പിടിച്ച് സമ്മാനം നൽകി. അതത്രയും ചാക്കിൽ കെട്ടിവച്ച ക്വാർട്ടേർസ് മുറിക്കുള്ളിൽ മറ്റാരെയും ദാരിദ്ര്യമറിയിക്കാതെ അവന്റെ കുടുംബം ഒതുങ്ങി ജീവിച്ചു.അവൻ മരിച്ചപ്പോൾ കാഞ്ഞങ്ങാട്ടൊഴുകിയ കണ്ണുനീർ ഇത്രയും കൂടി പറഞ്ഞു. ”അവന്റെ സ്വപ്നങ്ങളിലൊന്ന് അടച്ചുറപ്പുള്ള ഒരു വീട് എന്നതായിരുന്നു”.
തേങ്ങിയ മനസുകൾ ഒന്നു ചേർന്നു. ആദിത്യന്റെ കുടുംബത്തിനുള്ള വീട് നിർമാണത്തിനു കമ്മിറ്റിയായി. വാട്സ്അപ് ഗ്രൂപ്പുകളിൽ പണം സ്വരുക്കൂട്ടിത്തുടങ്ങി. എത്രയും പെട്ടെന്ന് വീടെടുത്തു കൊടുക്കണം. അതിനു താങ്ങാകണമെന്നാണ് വീടു നിർമാണ കമ്മിറ്റിക്ക് ഓരോ മനസുകളോടും പറയാനുള്ളത്.
വീടുനിർമാണ കമ്മിറ്റി അക്കൗണ്ട് വിവരങ്ങൾ:
PRADEEP KUMAR T.V
SB A/c 1994104000081722
IFSC : IBKL0001994
IDBI