മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ പന്നി കർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷൻ ( പി എഫ് എ ) അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ആറ് ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി.
പി എഫ് എ സംസ്ഥാന പ്രസിഡണ്ട് ടി.എം.ജോഷി, സംസ്ഥാന സെക്രട്ടറി കെ. ഭാസി സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് മന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറിയത്.
മൃഗസംരക്ഷണ ഫാമുകൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതിൽ പന്നി ഫാമുകളെ പാടെ തഴഞ്ഞതും റെന്ററിങ് പ്ലാന്റുകളുടെ കടന്നു വരവോടെ പന്നി കർഷകർ നേരിടുന്ന തീറ്റദൗർലഭ്യം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ മൂലം അനുഭവിക്കുന്ന പ്രയാസങ്ങൾ, അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ കടന്നു വരുന്ന കാനപന്നികൾ മൂലം ഉടലെടുക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ മന്ത്രി മുമ്പാകെ സംഘടന ഭാരവാഹികൾ അവതരിപ്പിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ സിന്ധു പ്രകാശ്, ഫ്രാങ്കളിൻ, ജോർജ് ജോസഫ് എന്നിവർ സംബന്ധിച്ചു.