കാസര്‍കോട്ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മാവിലാകടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ ലേലത്തിന്
മാവിലാകടപ്പുറം: കാസറഗോഡ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിൽ വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ബോട്ട് ജെട്ടി (ഹൗസ് ബോട്ട് ടെർമിനൽ) നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് ഉപയോഗത്തിന് നൽകുന്നു. ക്വട്ടേഷൻ സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ അപേക്ഷാഫോറം ജൂലെ 9 മുതൽ 28 വരെ ഡി ടി പി സി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ഡി ടി പി സി യുടെ പേരിൽ മാറാവുന്ന ഇ എം ഡി ഉൾപ്പെടെ ക്വട്ടേഷനുകൾ ജൂലൈ 29 ന് 3 മണിക്ക് ബോട്ട് ജെട്ടി പരിസരത്ത് വച്ച് തുറന്ന് പരിശോധിക്കുന്നതും അതോടൊപ്പം പരസ്യലേലം നടത്തുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ഇ എം ഡി ലേലത്തിന് അരമണിക്കൂർ മുമ്പ് കെട്ടിവച്ച് ലേലത്തിന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് ലഭിച്ച ക്വട്ടേഷനുകൾ അവിടെ വച്ച് തുറക്കുകയും ക്വട്ടേഷനിൽ / ലേലത്തിൽ ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്ത വ്യക്തിക്ക് ബോട്ട് ജെട്ടി നടത്തിപ്പിന് നൽകുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 04994256450, മൊബൈൽ: 7994767082.