യുവകലാസാഹിതി യുഎഇയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓൺലൈൻ കലോൽസവം സംഘടിപ്പിക്കുന്നു
ദുബൈ: യുവകലാസാഹിതി യുഎഇയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓൺലൈൻ കലോൽസവം സംഘടിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ മുറികൾക്കുള്ളിൽ തളച്ചിടപ്പെട്ട കുഞ്ഞുങ്ങൾക്ക് അവരുടെ വ്യക്തിത്വ വികാസത്തിന് വഴികളില്ലാതെ വിഷമിക്കുകയാണ്. അപ്പോഴാണ് പരിമിതികളെ സാധ്യതകൾ ആക്കി യുവകലാസാഹിതി യുഎഇ ഇത്തരം ഒരു സംരംഭവുമായി മുന്നോട്ടു വരുന്നത്.കഴിഞ്ഞ ഒന്നര വർഷത്തിലതികമായി അടച്ചിട്ട മുറികൾക്കുള്ളിൽ മാത്രം തളച്ചിടപ്പെട്ട യു എ ഇ യിലെ കുട്ടികളെ കലകളുടേയും പാട്ടുകളുടേയും കളികളുടേയും ലോകത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനു വേണ്ടി യുവകലാസാഹിതി യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ജൂലൈ 29, 30, 31 തീയതികളിൽ ഷാർജയിൽ തുടക്കം കുറിയ്ക്കും. ആഗസ്റ്റ് 12, 13, 14 തീയതികളിൽ ദുബായിലും തുടർന്ന് അബുദാബി, റാസ് അൽ ഖൈമ, അജ്മാൻ, ഉം അൽ ഖുവൈൻ എന്നിവിടങ്ങളിലും മേഖലാതല മത്സരങ്ങൾ അരങ്ങേറും. മത്സരങ്ങളിൽ പങ്കെടുക്കൂ വാൻ ആഗ്രഹിക്കുന്ന ആറു വയസുമുതൽ പതിനേഴു വയസു വരെയുള്ള കുട്ടികൾക്ക് യുവകലാസാഹിതി യു എ ഇ യുടെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന എമിറേറ്റിനെ പ്രതിനിധീകരിച്ചായിരിക്കും മേഖലാതല മത്സരത്തിൽ പങ്കെടുക്കേണ്ടത്.