വിദേശത്തുള്ള അച്ഛൻ നാട്ടിലേക്ക് വരുന്നുന്നറിഞ്ഞപ്പോൾ മുതൽ മകളുടെ മുഖത്ത് ആഹ്ളാദത്തിന് പകരം ഭയം ഒടുവിൽ വിവരമറിഞ്ഞ മാതാവ് ഞെട്ടി.വിദേശത്ത് നിന്നെത്തിയ പിതാവിന് നടയാടിയും ജയിലും
മയ്യില്‍: വിദേശത്തുള്ള പിതാവ് നാട്ടിലേക്ക് വരുന്നുന്നറിഞ്ഞിപ്പോൾ മുതൽ മകളുടെ മുഖത്ത് ആഹ്ളാദത്തിന് പകരം ഭയം . മകൾ എന്തെങ്കിലും തെറ്റു ചെയ്തു കാണുമോ എന്ന് ആശങ്കപ്പെട്ട അമ്മ കാര്യം തിരക്കിയപ്പോൾ മകൾക്ക് മൗനം . സംഭവം പിതാവിനെ അറിയിച്ചപ്പോൾ കൂട്ടിയോട് ഇനി ഒന്നും ചോദിക്കേണ്ടേന്ന നിർദേശം വന്നു. പിതാവ് വരുന്ന ദിവസം അടുത്തു വന്നപ്പോൾ വിങ്ങി പൊട്ടിയ പെൺകുട്ടി ഒടുവിൽ അമ്മയുടെ മുന്നിൽ മനസ്സ് തുറന്നു. രണ്ട് വര്‍ഷം മുമ്പ് വിദേശത്ത് നിന്ന് വന്നു പോകുന്നതിനിടയിൽ അമ്മയുടെ സാന്നിധ്യമില്ലാത്ത രാത്രിയില്‍ അച്ഛൻ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരമാണ് പങ്കുവച്ചത് . ‘അമ്മ വിവരം മകനോടും ബന്ധുക്കളോടും പറഞ്ഞതോടെ വിദേശത്ത് നിന്ന് വന്ന പിതാവിനോട് വിട്ടു നടയിൽ വെച്ച് തന്നെ കാര്യങ്ങൾ ചോദിച്ചറിയുകയും മകനും ബന്ധുക്കളും ചേർന്ന് കൈ കാര്യം ചെയുകയും ചെയ്തു . എന്നാൽ അടിപിടി നടക്കുണ്ടെന്ന വിവരമറിഞ്ഞു മയ്യില്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞത്തോടെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു . തുടർന്ന് ഇന്‍സ്പെക്ടര്‍ പി.ആര്. മനോജ് പിതാവ്നെതീരെ പോക്സോ നിയം പ്രകാരം കേസെടുത്തു അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാകും.