ഉളിയത്തടുക്കയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലെ ഒളിവിലായിരുന്നു പ്രതി അബൂബക്കർ എന്ന ഔക്കറിച്ച പോലീസ് പിടിയിൽ .
കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാഷണൽ നഗർ ഹിദായത് നഗറിലെ അബൂബക്കർ ഔക്കറിച്ച (58 ) പോലീസ് പിടിയിൽ .നേരത്തെ ഒളിവിൽ പോയ പ്രതിയെ ഇന്നലെ വൈകുന്നേരമാണ് കസ്റ്റഡിയിൽ എടുത്തത് . ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം കാസർകോട് വനിതാ പോലീസ് ഐ പി ഭാനുമതിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത് .നേരത്തെ ഒരു പ്രതിയിൽ ഒതുങ്ങി പോകുമായിരുന്ന കേസിൽ ബി എൻ സി മലയാളം ചാനലിന് ലഭിച്ച ചില വിവരങ്ങൾ പോലീസിനെ കൈമാറിയിരുന്നു . ഇതേ തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധയമാക്കിയപ്പോളാണ് കൂടുതൽ പ്രതികളുടെ അറസ്റ്റിലേക്ക് കടന്നത് . .ഉളിയത്തടുക്ക സ്വദേശി അബ്ബാസി (58) ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി അബ്ബാസ് (49 ) വിദ്യാനഗർ പടുവടുക്കത്തെ ഉസ്മാൻ (55) ഉളിയത്തടുക്കയിലെ കാറ്ററിംഗ് നടത്തി വരുന്ന ഹനീഫ (58) എന്നിവരെ ഈ കേസുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നത് .
കാറ്ററിംഗ് നടത്തി വരുന്ന ഹനീഫ ചെട്ടുംകുഴയിലെ ഒരു കോർട്ടേസിൽ കൊണ്ട് പോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് . ഉളിയത്തടുക്കയിൽ ഹോട്ടൽ നടത്തി വരുന്ന അബ്ദുൾ കാദർ എന്ന ഔക്കറിച്ച ശ്രീ ബാഗിലുവിലെ വീട്ടിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത് . ഓട്ടോ ഡ്രൈവർ നാഷണൽ നഗറിലെ അബ്ബാസ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചിരുനെങ്കിലും കുട്ടി പോയിരുന്നില്ല .എന്നാൽ ശരികമായി ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചു . ഉസ്മാൻ ചർക്കളയിലെ കോർട്ടേസിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
താൻ കാറ്ററിംഗിൽ ബാക്കിവരുന്ന ബിരിയാണിയും മറ്റു ആഹാരങ്ങളൂം കുട്ടിയുടെ കുടുബത്തിന് നൽകിയ ബന്ധം മാത്രമാണ് ഇവരുമായി തനിക്ക് ഉള്ളതെന്നണ് ഹനീഫ പറയുന്നത് . എന്നാൽ ആദ്യം അറസ്റ്റിലായ പ്രതി അബ്ബാസ് പെണ്കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവിയാണ് പീഡിപ്പിച്ചെങ്കിൽ ഇതിൽ നിന്നും തീർത്തും വിഭിന്നമായ രീതിയിലാണ് ഇപ്പോൾ പിടിലായ പ്രതികൾ പീഡിപ്പിച്ചിരുന്നത് . പെൺകുട്ടിയ പ്രകൃതിവിരുദ്ധ പീഡനത്തിന്നും ശ്രമിച്ചിരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിൻറെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത് . കോവിഡ് കടന്നു വന്നതോടെ ഏറെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായിക്കാനെന്ന വ്യാജേനയാണ് ഇവർ അടുത്തു കൂടിയതും പെൺകുട്ടിയ ദുരുപയോഗപ്പെടുത്തിയതും . എന്നാൽ ഇപ്പോൾ പിടികൂടിയെ പ്രതികൾക്ക് പുറമെ പെൺ കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ചില വൻ സ്രാവുകൾ ഉടൻ പിടിയിലാകും .ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിന് ലഭിച്ചു കഴിഞ്ഞു .