കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെത്തിയത്.
ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്ലയുടെ മരണത്തില്‍ കടുത്തപ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്