പാചകവാതക വില വർധനവിനെതിരെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.
കാഞ്ഞങ്ങാട്:വർക്കേഴ്സ് കോഡിനേഷൻ കൗൺസിൽ കാസറഗോഡ് ജില്ലാ കമ്മിറ്റി പാചകവാതക വില വർധനവിനെതിരെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി കെ.വി.കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.എ .കെ.എസ്.ടി .യു സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പത്മനാഭൻ ,ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം നരേഷ് കുമാർ കുന്നിയൂർ എന്നിവർ അഭിവാദ്യം ചെയ്തു. ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡൻറ് കെ.പ്രീത, ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം തുടങ്ങിയവർ സംബന്ധിച്ചു.എ കെ.എസ്.ടി.യു ജില്ലാ ട്രഷറർ ടി എ അജയകുമാർ അധ്യക്ഷത വഹിച്ചു.ഡബ്യു സി സി ജില്ലാ സെക്രട്ടറി സി.കെ.ബിജു രാജ് സ്വാഗതം പറഞ്ഞു