പന്നിപ്പടക്കം പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
ഇരു ചെവികളുടെയും കേൾവി നഷ്ടപ്പെട്ടു
കാസർകോട്: പന്നിപ്പടക്കം പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ഇരു ചെവികളുടെയും ശ്രവണ ശേഷി നഷ്ടപ്പെട്ടു. ബേടകം കുട്ട്യാനത്തെ പരേതനായ കെ കൃഷ്ണൻ നായരുടെ ഭാര്യ എം കമലാക്ഷിയമ്മയ്ക്കാണ് ( 63 ) പരിക്കേറ്റത്.
.ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. തോട്ടത്തിൽ പോകുന്നതിനിടെ വഴിയിൽ കണ്ട മുട്ടയുടെ ആകൃതിയില്ലള്ള വസ്തു കൈയ്യിലെടുത്തു നോക്കിയപ്പോൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ഉടനെ തന്നെ ഇവരെ ബേഡകം താലൂക്കാസ്പത്രിയിൽ എത്തിച്ചു.നാട്ടുകാരുടെ പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നി പടക്കമാണെന്ന് തിരിച്ചറിഞ്ഞത്.സംഭവം ബേഡകം പൊലീസ് അന്വേഷിച്ചു വരുന്നു. കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയ കമലാക്ഷി അമ്മയ്ക്ക് കേൾവി ശക്തി നഷ്ടമായിരിക്കുകയാണ്