മദ്യപാനത്തെ ചൊല്ലി തര്‍ക്കം: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി
ഇടുക്കി: മദ്യപാനത്തിനിടെയുണ്ടായ വഴക്കില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. ഇടുക്കി രാജാക്കാനാടണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി ദന്ദൂര് (40)ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ദേവ്ചരന് പിടിയിലായി. മമ്മട്ടിക്കാനത്തെ തോട്ടം തൊഴിലാളികളാണ് ഇരുവരും. ഇവരുടെ സുഹൃത്താണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.
വഴക്കിനിടെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദേവ് ചരണ്‍ മൊഴി നല്കി. ദന്ദൂറിനെ കുഴിച്ചിട്ടുവെന്ന് പറഞ്ഞ സ്ഥലത്ത മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയാണ്.