ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ(സി ബി ഐ) ആസ്ഥാനത്ത് തീപിടിത്തം. പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തെത്തിച്ച് തീയണച്ചു.ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.