പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍
പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍. ചാലിശേരി, തൃത്താല സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. അഞ്ച് പേര് നിരീക്ഷണത്തിലാണ്.
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയുമായി അടുത്ത യുവാവ് ലഹരി മരുന്ന് നല്കി വിവധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവാവ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചിരുന്നുവെന്നും ലഹരിമരുന്നിന് അടിമകളായ ഏതാനും പേര് അവിടെവച്ച് പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചുവെന്നും പറയുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.