നീലേശ്വരം ചാത്തമത്തെ്അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന സൈനികന് മരിച്ചു
നീലേശ്വരം: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു.
ചാത്തമത്തെ മെട്ടക്ക് രാമൻ്റെയും ജാനകിയുടെയും മകൻ എം.ഷാജി (39) യാണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ ആർമിയിൽ വിശാഖപട്ടണത്തെ മിലിട്ടറി എൻജിനിയറിങ്ങ് സർവീസ് ഡിപാർട്മെൻ്റിൽ സുബേദാർ ആയിരുന്നു 2002 ൽ ആണ് കരസേനയിൽ ചേർന്നത്.ഭാര്യ: ടി.എ.അനുശ്രീ. മക്കൾ: നിഹാൻ ഷാജി, അഗ്നേയ് ഷാജി.സഹോദരൻ: എം.ബാബു. മൃതദേഹം രാവിലെ എട്ടരക്ക് ചാത്തമത്ത് വായനശാലയിൽ പൊതുദർശനം. തുടർന്ന് പൊതുശ്മശാനത്തിൽ സംസ്കരിക്കും.