ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പുതിയ കാസര്‍കോട് കലക്ടര്ഡോ. ഡി സജിത് ബാബു സിവില്‍ സപ്ലൈസ് ഡയരക്ടരാകും
കാസര്‍കോട്: ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. 35 ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി. കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ സിവില്‍ സപ്ലൈസ് ഡയരക്ടറായി നിയമിച്ചു. സ്റ്റേറ്റ് മിഷന് ഡയരക്ടറുടെ അഡീഷണല്‍ ചാര്‍ജ് കൂടി സജിത് ബാബുവിന് നല്‍കിയിട്ടുണ്ട്.
ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് പുതിയ കാസര്‍കോട് കലക്ടര്‍. ഇത് ആദ്യമായാണ് കാസര്‍കോട് കലക്ടറായി ഒരു വനിത നിയമിതയാകുന്നത്.
ഇന്‍വെസ്റ്റ് സെല്‍ എക്സിക്യൂടീവ് ഡയരക്ടറായിരുന്നു അവര്‍. 2010 ബാചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസ് പരീക്ഷയിലെ 69-ാം റാങ്ക് കാരിയായിരുന്നു.
മില്‍മ മാനേജിങ് ഡയറക്ടറായിരുന്നു. ഫോര്‍ട്ട് കൊച്ചി ആര്.ഡി.ഒ., പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. മുംബൈ സര്‍ദാര്‍ പട്ടേല്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദവും 2010ല്‍ ഐ.എ.എസും നേടി. മഹാരാഷ്ട്ര സ്വദേശിയാണ്.
മൂന്ന് വര്‍ഷത്തോളമായി കാസര്‍കോട് കലക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ.സജിത് ബാബു.