കാസർകോട് : കേന്ദ്ര ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വിദ്യാനഗർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധജ്വാല വ്യത്യസ്തമായി .
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എട്ട് പേർ അടങ്ങുന്ന പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കടുത്തത് .എന്നാൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം ഇവരുടെ മുദ്രവാക്യ വിളികളിൽ നിറഞ്ഞു നിന്നു . പ്രതിഷേധം കാണാനായി വാഹനങ്ങൾ വേഗത കുറച്ചതിനാൽ ചെറിയ രീതിയിലുള്ള വാഹന തടസം നേരിട്ടിരുന്നു .
ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ (07.07.2021)ന് സംസ്ഥാനവ്യാപകമായി മേഖലാകേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്തിന്റെ ഭാഗമായാണ് പ്രതിഷേധം സങ്കടിപ്പിച്ചത് .
കാസർകോടും സ്റ്റാൻ സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ടുമാത്രം സംഭവിച്ചതല്ല. ഫാ. സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണിത്. ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് ഒരു വർഷമാകാറായിട്ടും ഒരു തെളിവും ഹാജരാക്കാൻ എൻഐഎയ്ക്ക് സാധിച്ചിട്ടില്ല. മോദി സർക്കാരിന് കീഴിൽ ഭീകരമായ അടിച്ചമർത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാകുകയാണ്. തടവറയ്ക്കുള്ളിൽ നരകിക്കുന്ന പൊതുപ്രവർത്തകർ നിരവധിയാണ്. ഭരണകൂടഭീകരതയുടെ പൊള്ളുന്ന നേരനുഭവമാണിത്. രാജ്യത്തെ സ്വേച്ഛാധിപത്യത്തിന്റെ ആഴക്കയങ്ങളിലേക്ക് നയിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധമുയരണം. എങ്കിൽമാത്രമെ ഇന്ത്യൻ ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകൂ. മോദി സർക്കാരിന്റെ നീചമായ മനുഷ്യത്വമില്ലായ്മയുടെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമി. ജീവിക്കുവാനുള്ള അവകാശംപോലും പൂർണമായും നിഷേധിക്കപ്പെട്ടു
മിഥുൻ രാജി ന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധം ഡി വൈ എഫ് ഐ ജില്ലാ ജോ.സെക്രട്ടറി പി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് സുനിൽ കടപ്പുറം സ്വാഗതവും സബിൻ കെ , അക്ഷയ്, മിഥുൻ കുമാർ, ഉണ്ണികൃഷ്ണൻ, അജിത്ത് കുമാർ എന്നിവർ നേത്രത്വം നൽകി.