പ്രമുഖര്‍ പുറത്ത്; 15 പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍; വന്‍ അഴിച്ചുപണി
ന്യൂഡല്‍ഹി:നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യതു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയതത്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയിൽ കായികമന്ത്രിയായിരുന്നു. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി.കിരണ്‍ റിജ്ജുവിനും ഹര്‍ദീപ് സിങ് പുരിക്കും പുറമേ അനുരാഗ് ഠാക്കൂറിനും ആര്.കെ.സിങ്ങിനും ജി.കിഷന് റെഡ്ഡിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുപ്രിയ പട്ടേലും ശോഭ കരന്തലജെയും മീനാക്ഷി ലേഖിയും കേന്ദ്രസഹമന്ത്രിമാരായി. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസഹമന്ത്രിയായി സ്ഥാനമേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.നാരായണസ്വാമിയും കേന്ദ്രസഹമന്ത്രിയായി.കേന്ദ്ര ടെലികോംമന്ത്രി രവിശങ്കര്‍ പ്രസാദും കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. ഡി.വി.സദാനന്ദ ഗൗഡ, ഡോ. ഹര്‍ഷ് വര്ധന്, സന്തോഷ് ഗാങ്വാര്, രമേശ് പൊഖ്രിയാല്‍, ബാബുല്‍ സുപ്രിയോ, അശ്വിനികുമാര്‍ ചൗബേ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ പ്രതാപ് ചന്ദ്ര സാരംഗി, രത്തന്‍ലാല്‍ കഠാരിയ, റാവു സാഹിബ് പാട്ടീല്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു