സബ്കളക്ടറുടെഇടപെടല്:യുവതി തിരികെ ഗുജറാത്തിലെ വീട്ടിലേക്ക്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീയുടെ സമയോചിതമായ ഇടപെടലിൽ ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ യുവതി തിരികെ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയായിരുന്ന യുവതിയെ പട്രോളിങ്ങിനുണ്ടായിരുന്ന പോലീസുകാരാണ് കണ്ടെത്തി സബ്കളക്ടറുടെ മുമ്പിൽ ഹാജരാക്കിയത്. തുടർന്ന് സബ്കളക്ടറുടെ നിർദ്ദേശ പ്രകാരം യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ കൈവശം ഉണ്ടായിരുന്ന രേഖകളിൽ നിന്ന് ലഭിച്ച വിലാസം തുണയായി. സബ്കളക്ടറുടെ ബാച്ച്മേറ്റിന്റെ സഹായത്തോടെ ഗുജറാത്ത് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തുകയും സ്വന്തം വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.