ഇത് രാജ്യദ്രോഹം ; രാജ്യത്തെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണകായി പുത്തൂരില്‍ നിര്മ്മി ച്ച സ്മാരകം അജ്ഞാതർ തകർത്തു.
പുത്തൂര്‍: രാജ്യത്തെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണകായി പുത്തൂരില്‍ നിര്മ്മി ച്ച സ്മാരകം തകര്‍ത്ത നിലയില്‍ കണ്ടെത്തി. ദക്ഷിണേന്ത്യയിലെ തന്നെ ഏക അമര്‍ ജവാന് ജ്യോതിക്കുനേരെയാണ് അജ്ഞാതരായ രാജ്യദ്രോഹികളുടെ അക്രമണം നടന്നത്. ദേശസ്നേഹത്തിന്റെയും സൈനികരോടുള്ള ആദരവിന്റെയും അടയാളമായാണ് ജ്വലിച്ച് നിൽക്കുന്ന അമര്‍ ജവാന് ജ്യോതിയെ നശിപ്പിച്ചത് രാജ്യസ്നേഹികളെ നൊമ്പരപ്പെടുത്തിയിരിക്കുയാണ് . നാട്ടോജ ഫാണ്ടേഷന് നടത്തുന്ന അംബിക ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപനമാണ് 2017ല്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കില്ലെ ഗ്രണ്ടില്‍ അമര്‍ ജവാന് ജ്യോതി സ്ഥാപിച്ചത്. ധീരരായ സൈനികരോട് ആദരവ് പ്രകടിപ്പിക്കുന്നതിന് ഈ സ്മാരകത്തില്‍ ദേശസ്നേഹത്തെ അടയാളപ്പെടുത്തുന്ന തീജ്വാല നിരന്തരം കത്തിക്കൊണ്ടിരിക്കുന്നു. ചൊവ്വാഴച അംബിക എഡ്യൂക്കേഷന്‍ മാനേജര്‍ സ്മാരകം സന്ദര്‍ശിച്ചപ്പോഴാണ് തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്. അഗ്നിജ്വാലയെ മൂടുന്ന ഗ്ലാസ് തകര്‍ന്നതായും ഒരു തേങ്ങ സമീപത്ത് കിടക്കുന്നതും കണ്ടെത്തി. സൂാരകത്തിലേക്ക് നാളികേരം എറിഞ്ഞതായും കാണപ്പെട്ടു.
സൈനികര്‍ക്ക് ആദരാഞ്മൂലികള് അര്‍പ്പിക്കാന്‍ ഒരു സ്വകാര്യ സ്ഥാപനം സ്ഥാപിച്ച ഒരേയൊരു സൂാരകമാണ് അമര്‍ ജവാന് ജ്യോതി. സ്മാരകം നശിപ്പിക്കുന്നത് പട്ടാളക്കാരുടെ ത്യാഗത്തെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തിനുവേണ്ടി ജീവന് അര്‍പ്പിക്കാന്‍ തയ്യാറായ നമ്മുടെ സൈനികരുടെ സംരക്ഷണയില്‍ ജീവിച്ച ശേഷമാണ് ഈ പ്രവൃത്തി ചെയ്യതെന്നും ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും അംബിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സെക്രട്ടറി സുബ്രഹ്മണ്യ നട്ടോജ അഭിപ്രായപ്പെട്ടു. സാരകത്തിന് കേടുപാടുകള്‍ വരുത്തുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.