9497928009
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതല്‍ അഞ്ചുവരെ വാട്സാപ്പ് വീഡിയോ കോളിലൂടെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കം .
കാസര്‍കോട്:പൊതുജനങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവിക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതല്‍ അഞ്ചുവരെ വാട്സാപ്പ് വഴിയാണ് ജില്ലാ പൊലീസ് മേധാവിയെ പരാതികള്‍ അറിയിക്കാന്‍ അവസരമുള്ളത്. പൊലീസ് മേധാവിയുടെ വാട് സാപ്പ് നമ്പറായ 9497928009 ലേക്ക് വിളിച്ചാണ് പരാതി അറിയിക്കേണ്ടത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരംഭിച്ച ദൃഷ്ടി പദ്ധതിയുടെ ഭാഗമാണിതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.