കാറില്‍ കടത്തുകയായിരുന്ന 250. 56 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ചെങ്കള, ബേര്‍ക്കയിലെ ഡി കെ അബ്ദുല്‍ മജീദിനെ ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അറസ്സു ചെയ്തതു .
കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന 250. 56 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്സില്‍. ചെങ്കള, ബേര്‍ക്കയിലെ ഡി കെ അബ്ദുല്‍ മജീദി(39) നെയാണ് ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്ന കുമാറും സംഘവും മടിക്കൈ, അമ്പലത്തുകര പൊറോലില് വച്ച് അറസ്സു ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. 29 ഹാര്‍ഡ്ബോര്‍ഡ് പെട്ടികളിലാണ് മദ്യം സുക്ഷിചിരുന്നത്. കാറും കസ്പഡിയിലെടുത്തു.