കസബ കടപ്പുറം സ്വദേശിനിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാസര്‍കോട്: കസബ കടപ്പുറം സ്വദേശിനിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോകന്- പുഷ്പ ദമ്പതികളുടെ മകള്‍ അശ്വതി അശോകന് (9) ആണ് മരിച്ചത്.
ഇന്നു രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം മുറിയില്‍ പോയി തുങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. മൃതദേഹം ജനറല്‍ ആശുപ്രതി മോര്‍ച്ചറിയിലേക്ക് മാറ്റി . ടൗണ്‍ പൊലീസ് കേസെടുത്തു.
അശ്വതിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ജഗന് (അജീഷ്) ആദിത്യന് സഹോദരങ്ങളാണ്.