ഡോക്ടർക്ക് മുന്നിലുള്ളത് “ഗോൾഡൻ 20 മിനിറ്റ്” ഗുരുതര ഇസിജിയുമായി വന്ന രോഗിയുടെ ആഞ്ചിയോ ഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ്. വേണ്ട എന്നു പറഞ്ഞു പോയ രോഗിയ്ക്ക് അതേപരിശോധനകൾ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചെയ്തത് ഞങ്ങളുടെ കുറ്റമാണോ? അപവാദങ്ങൾക്ക് ഒരു പരിധിയില്ലേ?
കാഞ്ഞങ്ങാട് : നെഞ്ചു വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവിന് കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ ആഞ്ചി പ്ലാസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചെന്നും എന്നാൽ ബന്ധുക്കൾ ഒരുമണിക്കൂർ കൊണ്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ച യുവാവിന് 48 മണിക്കൂർ കഴിഞ്ഞും അത് വേണ്ടി വന്നില്ലെന്നുമെന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങളും വാർത്തകളും തീർത്തും തെറ്റാണെന്നും സഞ്ജീവനി ആശുപത്രി അധികൃതർ വ്യക്തമാക്കി.
രോഗിയുമായി വന്ന ബൈസ്റ്റാൻഡർമാർക്ക് ഉണ്ടയ തെറ്റിദ്ധാരണക്ക് ആശുപത്രിയെ എന്തിന് ബലിയാടാക്കണം…..? സഞ്ജീവനി ആശുപത്രിയെ തകർക്കാൻ രോഗിക്ക് വന്ന തെറ്റിദ്ധാരണ ചില നിഗൂഢ ശക്തികൾ ഉപയോഗപ്പെടുത്തിയെന്ന് ആശുപത്രി എച്ച് ആർ മേദവി അഭിലാഷ് വ്യക്തമാക്കി . മുൻപും ഇത്തരത്തിൽ വാർത്തകളും പ്രചരണങ്ങളും നടത്തിയവർക്ക് നീതി പീഠത്തിൽ നിന്നും തിരിച്ചടി നേരിട്ടതാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു .
നെഞ്ചുവേദനയെ തുടർന്ന് കാഷ്വാലിറ്റിയിലെത്തിയ രോഗിയുടെ ഇ സി ജി എടുത്തപ്പോൾ വ്യതിയാനം കണ്ടതിനെ തുടർന്ന് കാർഡിയോളജി വിഭാഗം തലവൻ ഡോ.സബിൻ’ പി പരിശോധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ ആജിയോ ഗ്രാം ചെയ്യണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ആജിയോഗ്രാം (രക്ത ദമനികൾക്ക് ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കുന്ന എക്സ്റെ) എടുക്കാൻ പറഞ്ഞത് രോഗി കേട്ടത് ആന്റിയോപ്ലാസ്റ്റ് എന്നായിരിക്കാം.
ഒരു ഡോക്ടറെ സംമ്പന്ധിച്ചിടത്തോളം ശരിയായ ട്രീറ്റ്മെന്റ് എന്ന് പറയുന്നത് രോഗത്തെ പ്രാഥമികമായി വിലയിരുത്തുക എന്നതാണ് . അതു തന്നെയാണ് ശരിയായ രീതിയും അതിനു വേണ്ടിയാണ് ആഞ്ചിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചതെന്നും ആ ഈ സി ജി യുമായി ചെന്നാൽ എവിടെയാണെങ്കിലും അതുതന്നെയാണ് ചെയുകയെന്നും ഡോക്ടർ വ്യക്തമാക്കി.
കണ്ണൂർ മിംമ്സിൽ പോയി ചെയ്തതും അതു തന്നെയാണെന്നും ഡോക്ടർ പറയുന്നു. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് 2300 രൂപ നൽകിയവർ ഈ സേവനം 10,500 രൂപയ്ക്ക് കണ്ണൂർ മിംസ് ചെയ്തു എന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂവെന്നും ഇദേഹം കൂട്ടിച്ചേർത്തു. നെഞ്ചുവേദനയുമായെത്തുന്ന ഒരു രോഗിക്ക് തൊട്ടടുത്ത 20 മിനിറ്റ് അതായത് ഡോക്ടമാർ പറയുന്ന ഗോൾഡൺ 20 മിനിറ്റിൽ എന്തും സംഭവിക്കാം. അവിടെ ഞങ്ങൾ തുടർ പരിശോധനകൾ നിർദ്ദേശിച്ചില്ലെങ്കിൽ അപവാദം മറ്റൊരു രീതിയിൽ ആയിരിക്കാം. നിർബന്ധിത ഡിസ്ചാർജ് വാങ്ങിച്ചു പോകുമ്പോൾ സെൽഫ് ഡിക്ലെർഷൻ വാങ്ങിക്കുന്നത് നാളെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർക്ക് അതിൽ പങ്കില്ലെന്ന് ഉറപ്പ് വരുത്താനാണ് .ഇത് എല്ലാ ഹോസ്പിറ്റലുകളിലും ചെയുന്നതമാണ് .
സഞ്ജീവനിയിൽ 2300 രൂപ ബില്ല് എന്ന് പറയുന്നത് ഇ സി ജി, ഇഞ്ചക്ഷൻ,ഡോക്ടറുടെ ഫീസ് ഉൾപ്പെടെ ആശുപത്രി അല്ലെങ്കിൽ ഡോക്ടർമാർ രോഗിക്കുനൽകുന്ന സേവനത്തിന്റെ ബില്ല് മാത്രമാണെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കി.
.
ഡോ.സബിൻ ആറ് വർഷത്തോളമായി സഞ്ജിവനിയിൽ സേവനമനുഷ്ടിച്ചു വരുകയാണെന്നും ‘ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ഡി.എം കാർഡിയോളജി നേടി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ സ്തുത്യർഹ സേവനമനുഷ്ടിച്ചിരുന്ന ഡോക്ടറുടെ സേവനമികവ് ഏവർക്കും അറിയാവുന്നതാണെന്നും ആശുപത്രി എച്ച്ആർ വിഭാഗം പറയുന്നു.
ഇന്ന് കാഞ്ഞങ്ങാട് മേഖലയിൽ പ്രവർത്തിക്കുന്ന ഏക കാർഡിയോളജി വിഭാഗമാണ് സഞ്ജീവനിയിലുള്ളത് എന്നിരിക്കെ ആശുപത്രിക്കെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങൾ സംശയത്തോടെ മാത്രമെ കാണാനാവു എന്ന് മാനേജ്മെൻ്റ് ബി എൻ സിയോട് വ്യക്തമാക്കി.
മംഗളുരുവിലെയും സംസ്ഥാനത്തെ തന്നെയും പഞ്ചനക്ഷത്ര ആശുപത്രികളിൽ ഇത്തരം ചികിത്സകൾക്ക് ലക്ഷങ്ങൾ ഈടാക്കുമ്പോഴും മിതമായ നിരക്കിൽ കാഞ്ഞങ്ങാട്ട് ഹൃദയചികിത്സ ലഭിക്കുന്നത് സഞ്ജീവനിയിൽ മാത്രമാണെന്നും ഇവർ അവകാശപ്പെട്ടു.
കോടികൾ ചെലവഴിച്ച് ആശുപത്രി ഉണ്ടാക്കി വളരെ മിതമായ നിരക്കിൽ സേവനം നൽകി വരുന്നതാണ് ഞങ്ങളുടെ തെറ്റെങ്കിൽ ആ തെറ്റ് തുടരാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനമൊന്നും ഒരു ഫേസ്ബുക്ക് പോസ്റ്റ് അല്ലെങ്കിൽ ഓൺലൈനിലെ ന്യൂസോ കൊണ്ട് ഒലിച്ചുപോകുന്നതാണെങ്കിൽ ഈ സ്ഥാപനം ഒലിച്ചു പോകട്ടെ എന്നു തന്നെയാണ് ഇവർ പറയുന്നത്. കൊറോണ കാലത്ത് അതിർത്തികളടച്ച് മംഗളൂരുവിലേക്ക് പ്രവേശനം നിഷേധിച്ചപ്പോൾ മികച്ച ചികിത്സ ലഭിക്കാത്തത് കാരണം പൊലിഞ്ഞത് നിരവധി ജീവനുകളാണ് എന്നുള്ളത് ഓർക്കണെമെന്നും ഇവർ പറയുന്നു .
നാട്ടിലെ ആതുരസേവന രംഗത്ത് പാകപ്പിഴകളുണ്ടെങ്കിലും അത് തിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിന്ന് പകരം അവർക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നത് ആശുപത്രി മാനേജ്മെൻ്റ് സംശയിക്കുന്നതു പോലെ വൈരാഗ്യബുദ്ധിയോടെയുള്ള തന്ത്രപരമായ കുപ്രചരണമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അതേസമയം ആരോപണമുന്നയിച്ച രവി എന്ന വ്യക്തി ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറായില്ല.
രവിയുടെ പരാതി ഇങ്ങനെ
നെഞ്ചു വേദന അനുഭവ പ്പെട്ട വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ പത്തു മിനിറ്റിനകം ആഞ്ചിയോ യോ പ്ലാസ്റ്റി ചെയ്യണ മെന്ന് ഡോക്റ്റർ..
എന്നാൽ ബന്ധുക്കൾ ഒരുമണിക്കൂർ കൊണ്ട് കണ്ണൂർ മിംസ് ആശു പത്രിയിൽ എത്തിച്ച യുവാവിന് 48 മണിക്കൂർ കഴിഞ്ഞും അത് വേണ്ടി വന്നില്ല..വീട്ടിലേക്കും മടങ്ങി.
കഴിഞ്ഞവെള്ളിയാഴ്ച രാവിലെ ചികിത്സ തേടി എത്തിയ വെള്ളരിക്കുണ്ട് പുങ്ങംചാലിലെ കെ. രവിക്കാണ് ഇ സി ജി യിൽ ഹാർട്ടിന് ഗുരുതര പ്രശ്നമുണ്ടെന്നും ഉടൻ ആന്റിയോ പ്ലാസ്റ്റി ചെയ്യണം എന്നുമായിരുന്നു സഞ്ജീവനിയിലെ കാർഡിയോളജിസ്റ്റ് നിർദ്ദേശിച്ചത്.രവിയുടെ മുൻപിൽ വെച്ച് തന്നെയാണ് ഡോക്റ്റർ ബന്ധുക്കളോട് ഈ വിവരം പറയുന്നത്.
ഇതിനിടയിൽ ഇഞ്ചക്ഷൻ ഉൾപ്പെടെ ഉള്ള മരുന്നു കളും ഡോക്റ്ററുടെ നിർദ്ദേശപ്രകാരം നേഴ്സ് മാർ നൽകുകയും ചെയ്തു..മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതിരുന്ന രവിയെ ബന്ധുക്കൾ കണ്ണൂരിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ സ്വന്തം റിസ്സ്കിൽ കൊണ്ടു പോകണ മെന്നും വഴിയിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന് സഞ്ജീവനി ആശുപത്രി ഉത്തരവാദി അല്ല എന്നും എഴുതി വാങ്ങിയതിന് ശേഷമാണ് രവിയെ കണ്ണൂരിലേക്ക് വിടാൻ തയ്യാറായത്.
അംബുലൻസ് മാർഗം വേഗത്തിൽ കണ്ണൂർ മിംസ് ആശു പത്രിയിൽ എത്തിച്ച രവിയെ സി ടി സ്കാൻ ഉൾപ്പെടെ ഉള്ളവ നടത്തിയെങ്കിലും ഹൃദയത്തിൽ കാര്യമായ കുഴപ്പം ഉള്ളതായി കണ്ടെത്തിയില്ല.
എന്നാൽ മുൻപ് കോവിഡ് പോസ്റ്റിവ് ആയിരുന്നതിനാൽ ഉള്ള ആരോഗ്യ പ്രശ്നമാണെന്നും മരുന്നിലൂടെ അത് പരിഹരിക്കപ്പെടുമെന്നും മിംസ്സിലെ ഡോക്റ്റർ മാർ അറിയിച്ചിരിക്കുകയാണ്.നെഞ്ചുവേദന വന്ന് കാഞ്ഞങ്ങാട് സഞ്ജീവനി ആശു പത്രിയിലകാർഡിയോളജി വിഭാഗത്തിൽ നിന്നും ആഞ്ചിയോ പ്ലാസ്റ്റി ഉൾപ്പെടെ ചെയ്തവർ ആരോഗ്യപ്രശ്നങ്ങൾ കാരണം മിംസ് ആശു പത്രിയിൽ തുടർ ചികിത്സ തേടി എത്തുകയാണ്.ചികിത്സതേടിയെത്തുന്ന രോഗി കൾക്ക് അനാവശ്യ ചികിത്സ നൽകുകയും കൂടുതൽ ഫീസ് ഈടാക്കുന്നതായും സഞ്ജീവനി ആശു പത്രി ക്കെതിരെ നേരത്തെ തന്നെ ആരോപണ മുണ്ട്.രാവിയോട് ഡോക്റ്റർ ഫീസും മറ്റുമായി പത്തു മിനിറ്റ് കൊണ്ട് 2300 രൂപയോളം സഞ്ജീവനി യിൽ ബില്ലും വാങ്ങിയതായി ബന്ധുക്കൾ പറയുന്നു..
ഇതിനെതിരെ ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും സഞ്ജീവനി ആശു പത്രിയിലെ തട്ടിപ്പുകൾ പുറത്തു കൊണ്ടു വരാൻ പോരാടു മെന്നും ഇത്തരത്തിൽ ആശുപത്രിയുടെ ചതിയിൽ പ്പെട്ടവരുണ്ടെങ്കിൽ വിവരം കൈ മാറണ മെന്നും മാധ്യമ പ്രവർത്തകൻ കൂടിയായ രവിയുടെ സഹോദരൻ പറഞ്ഞു…