വ്യാപാരികളോടുള്ള സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടയടപ്പ് സമരം നടത്തി
പാലക്കുന്ന്: വ്യാപാരികളോടുള്ള സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്, വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് കടയടപ്പ് സമരം നടത്തി. ജനറൽ സെക്രട്ടറി എം. എസ്. ജംഷീദ് ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻ, മുരളി പള്ളം, റീത്ത പദ്മരാജ്, ജയാനന്ദൻ പാലക്കുന്ന്, മോഹൻ കേവീസ്, അഷറഫ് തവക്കൽ,ടി. കണ്ണൻ, ചന്ദ്രൻ തച്ചങ്ങാട്, അരവിന്ദക്ഷൻ മുതലാസ് എന്നിവർ പ്രസംഗിച്ചു.