കാസര്‍കോട്; നഗരസഭയില്‍ കുടുംബശ്രീ സിഡിഎസിന്റെ മേല്‍നോട്ടത്തില്‍ അഗതി ആശ്രയ പദ്ധതി-യില്‍- നിര്‍മാണം ആരംഭിച്ച വീ-ടുകള്‍ കാടുകയറി മൂടി. നാലുവര്‍ഷം മുമ്പ് ആരംഭിച്ച വീടുകളുടെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. നുള്ളിപ്പാടി ജെ.പി. കോളനിക്കു സമീപം 14 കുടുംബങ്ങള്‍ക്ക് നഗരസഭ വിലകൊടുത്ത് വാങ്ങിയ ഭൂമിയിലാണ് വീടുകളുള്ളത്. അഗതി ആശ്രയ പദ്ധതിപ്രകാരംകയറിക്കിടക്കാന് ആശ്രയമില്ലാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ വര്‍ഷംതോറും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നിര്‍മിച്ച് നല്‍കുന്നുണ്ട്. ഇങ്ങനെ അനുവദിച്ച വീടുകളാണ് കാടുകയറി മൂടിയത്.
കാസര്‍കോട് നഗരസഭയില്‍ പത്തുവര്‍ഷത്തിനുള്ളില്‍ 15ല്‍ താഴെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് കൈമാറിയത മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന വയലിലാണ് നഗരസഭയിലെ 21ാം വാര്‍ഡില്‍ കൊറക്കോട് വീട് അനുവദിച്ചത് നിര്‍മാണം നിലച്ച വീടുകളുടെ പണി പൂര്‍ത്തീകരിക്കാനുള്ള ഇടപെടലുകള്‍ നഗരസഭയുടെയോ വാര്‍ഡ് കൗണ്‍സിലറുടെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സ്ഥലം വാങ്ങാനായി ഒന്നര ലക്ഷം രൂപയും വീട് വയ്ക്കാ നായി 2.5 ലക്ഷം രൂപയുമാണ് അനുവദി-ച്ചത്ഇതില്- അഞ്ചുലക്ഷം രൂപ ഒഴികെ ബാക്കി തുക കരാറുകാരന് കൈമാറിയതുമാണ്.
അഗതി ആശ്രയ പദ്ധതിയില്‍ സ്ഥലവും വീടും അനുവദിക്കുന്നതിനായി വര്‍ഷംതോറും പത്തുലക്ഷം രൂപ നഗരസഭാ ബജറ്റില്‍ അനുവദിക്കുന്നുണ്ട്. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിക്കാണ് നഗരസഭയിലെ അഗതി ആശ്രയ പദ്ധതി വീടുകളുടെ ചുമതല. ബജറ്റില്‍ വകയിരുത്തുന്ന തുക ഇവരുടെ അക്കൗണ്ടിലെത്തുന്നുണ്ടെങ്കിലും പാവപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല..
കന്നഡ ഗ്രാമത്തില്‍ അനുവദിച്ച വീടുകളുടെ പ്രവൃത്തി നടത്താന്‍ കഴിഞ്ഞ സി ഡി എസ ഭരണസമിതി ഗുണഭോ ക്താ ക്കളുടെ കമ്മിറ്റിയുണ്ടാക്കി അവരെ ഏല്പിച്ചു.ഇതിനുപിന്നിലെ ചതി തിരിച്ചറിയാത്ത ഗുണഭോക്താക്കള്‍ കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് സിഡിഎസ് നിര്‍ദേശാനുസരണം സ്വകാര്യവ്യക്തികള്‍ക്ക് നിര്‍മാണപ്രവൃത്തി കരാര്‍ നല്കി. ഇവര്‍ കാട്ടുന്ന അലംഭാവമാണ് വീടുകളുടെ പണി പൂര്‍ത്തിയാകാത്തതിന് കാരണം. വീട് നിര്‍മിക്കാന്‍ അനുവദിച്ച തുക ബാങ്കിലിട്ട വകയില്‍ 25 ലക്ഷത്തിലേറെ രൂപ പലിശയായി കുടുംബശ്രീക്ക് ലഭിച്ചു. ഈ തുകയും വീട് ലഭിച്ച ഗുണഭോക്താക്കള്‍ക്കായി ഉപയോഗിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുമുണ്ടായില്ല. വീടുകളുടെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ മെല്ലെപ്പോക്ക്അഗതി കുടുംബങ്ങളുടെ ആശ്രയമാണ് ഇല്ലാതാക്കുന്നത്.