കര്‍ണാടകയില്‍ പരീക്ഷ എഴുതുന്നുള്ളവര്ക്കുള്ള വാക്സിനേഷന് നാളെ
കാസര്‍കോട്:കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജൂലൈ 7 ആം തിയതി വാക്സിനേഷൻ നൽകുന്നതിനായി ഗവ : ഹയർ സെക്കന്ററി സ്കൂൾ ,ബെല്ല ,കാഞ്ഞാങ്ങാട് ,വ്യാപാരി ഭവൻ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .വാക്സിൻ ആവശ്യമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഹാൾ ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളിൽ ഹാജരാകണം . രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് വാക്സിനേഷൻ സമയം .ഓരോ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ ലഭിക്കുന്ന ആദ്യത്തെ 300 പേർക്ക് വീതം വാക്സിനേഷൻ നൽകുന്നതാണ്.ജില്ലയിൽ ആവശ്യമായ വാക്സിൻ ലഭ്യമാകുന്ന മുറക്ക് വരും ദിവസങ്ങളിൽ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷനുള്ള സൗകര്യമൊരുക്കുന്നതാണ് .